പാരീസ്: കോവിഡ് വ്യാപനത്തെ തുടര്‍ന്നു ഫ്രാന്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നീട്ടി. മേയ് 11 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മേയ് 11നുശേഷം സ്കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫ്രാന്‍സില്‍ കോവിഡ് ബാധിച്ച് 14,967 പേരാണ് മരിച്ചത്. 1,36,779 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 27,718 പേര് മാത്രമാണ് രോഗവിമുക്തി നേടിയത്.