കൊച്ചി: എറണാകുളത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫിനും ഭര്‍ത്താവിനും കോവിഡ്. ആലുവ ചൊവ്വര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫിനാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ചൊവ്വര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇവര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.