കൊച്ചി: കൊവിഡ് 19 പ്രതിരോാധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച ഡാറ്റ മുഴുവന്‍ നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്പ്രിംക്ലര്‍ ശേഖരിച്ച ഡാറ്റ നശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍െ്‌റ കത്തിന്‍െ്‌റ അടിസ്ഥാനത്തില്‍ ബാക്ക് അപ്പ് ഡാറ്റയടക്കം എല്ലാ വിവരങ്ങളും നശിപ്പിച്ചതായി കമ്ബനി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കൊവിഡ് രോഗികളുടെ വിശകലനത്തിനായി ശേഖരിച്ച എല്ലാ ഡാറ്റയും നശിപ്പിച്ചുകളയണമെന്ന് ഏപ്രില്‍ 24നുള്ള ഇടക്കാല വിധിയില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചരുന്നു. എന്നാല്‍ സര്‍ക്കാരുമായാണ് കരാര്‍ എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെ ബാക്ക്‌അപ്പ് ഡാറ്റ നശിപ്പിക്കുന്നത് കരാര്‍ ലംഘനമാകുമെന്നും സ്പ്രിംക്ലര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ മെയ് 16ന് ബാക്ക്‌അപ്പ് ഡാറ്റ അടക്കം ശാശ്വതമായി നശിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ കത്തിന്‍െ്‌റ അടിസ്ഥാനത്തിലാണ് എല്ലാ വിവരങ്ങളും നശിപ്പിച്ചതായി കമ്ബനി കോടതിയെ അറിയിച്ചത്. ഇടക്കാല ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും സ്പ്രിംക്ലര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിംക്ലര്‍ സോഫ്റ്റ്‌വെയര്‍ തന്നെ ഉപയോഗിച്ച്‌ വിശകലനം ചെയ്യും. എന്നാല്‍ ഇതിന്‍െ്‌റ നിയന്ത്രണം സിഡിറ്റിനായിരിക്കും. ഇനി സ്പ്രിംക്ലര്‍ ഉദ്യോഗസ്ഥര്‍ക്ക് സെര്‍വറിലെ വിവരങ്ങളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.