ന്യൂഡല്‍ഹി: ഉദ്യോഗസ്ഥന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശാസ്ത്രി ഭവനിലെ ഒരു നില അടച്ചു. മാനവ വിഭവശേഷി മന്ത്രാലയമടക്കം നിരവധി വകുപ്പുകളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ശാസ്ത്രി ഭവന്‍.

ശാസ്ത്രി ഭവനിലെ നാലാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലെ ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നാലാം നില പൂര്‍ണമായും അടച്ച്‌ അണുവിമുക്തമാക്കാനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു.

ജീവനക്കാര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് തുടര്‍ന്ന് വ്യോമയാന മന്ത്രാലയം പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ഭവനും നീതി അയോഗ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും നേരത്തേ സീല്‍ ചെയ്തിരുന്നു.