കൊവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ സംസ്ഥാനത്ത് ആന്‍റി ബോഡി ടെസ്റ്റ് നാളെ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ പതിനായിരം സാന്പിളുകള്‍ പരിശോധിക്കും. സമൂഹ വ്യാപനം പ്രതീക്ഷിച്ച്‌ ദുരന്ത നിവാരണ വകുപ്പും തയ്യാറെടുപ്പ് തുടങ്ങി.

കൊവിഡ് രോഗബാധ സമൂഹ വ്യാപനത്തിലേക്ക് പോകുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് സംസ്ഥാനത്ത് ആന്‍റിബോഡി ടെസ്റ്റ് നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പരിശോധനകള്‍ക്കായി മെഡിക്കല്‍ ഗവേഷണ കൌണ്‍സില്‍ 10000 കിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. മേഖലകള്‍ തിരിച്ച്‌ വിവിധ ഘട്ടങ്ങളിലായിരിക്കും പരിശോധന. ശരീരത്തില്‍ ഏതെങ്കിലും വൈറസ് ബാധയുങ്കില്‍ ടെസ്റ്റിലൂടെ വ്യക്തമാവും.വൈറസിനെ പ്രതിരോധിക്കാനുളള ആന്‍റിബോഡി ശരീരത്തിലുണ്ടെങ്കില്‍ ഫലം പോസറ്റീവായാണ് കാണിക്കുക.

ഇത്തരം ആളുകളെ മാത്രം കൊവിഡ് കണ്ടെത്താനുളള സ്രവ പരിശോധനക്ക് വിധേയരാക്കിയാല്‍ മതിയാകും. 20 മിനുട്ടിനുളളില്‍ ഫലമറിയാമെന്നാണ് ആന്‍റിബോഡി കിറ്റിന്‍റെ പ്രത്യേകത. കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് വരുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, അതിഥി തൊഴിലാളികള്‍, പൊതുജന സമ്ബര്‍ക്കമുളള വിഭാഗങ്ങള്‍ എന്നിവരെയാണ് ആന്‍രിബോഡി ടെസ്റ്റില്‍ മുഖ്യപരിഗണന നല്‍കുക. ഗര്‍ഭിണികള്‍, 60വയസ്സിനു മുകളിലുളളവര്‍ എന്നവരെയും പരിശോധനക്ക് വിധേയരാക്കും.

സംസ്ഥാനത്തേക്ക് കൂടുതള്‍ ആളുകള്‍ വരുന്ന സാഹചര്യത്തില്‍ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വറന്‍റൈന്‍ കേന്ദ്രങ്ങളാക്കാന്‍ ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ആവശ്യമെങ്കില്‍ 48 ണിക്കൂറിനുളളില്‍ ഇത്തരം കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് നിര്‍ദേശം.