ന്യൂ​ഡ​ല്‍​ഹി: കൊ​വി​ഡ് രോ​ഗികളുടെ എണ്ണത്തില്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഒമ്ബതില്‍ നിന്ന് എ​ട്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി ഇ​ന്ത്യ. ജര്‍മ്മനിയെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. ശ​നി​യാ​ഴ്ച​ത്തെ കണക്കുകള്‍ അനുസരിച്ച്‌ ഇ​ന്ത്യ​യി​ല്‍ 1.85,​398 രോ​ഗി​ക​ളാ​ണു​ള്ള​ത്. 5,266 പേര്‍രോ​ഗം​ബാ​ധി​ച്ച്‌ മ​രി​ച്ചു​ക​ഴി​ഞ്ഞു. ജര്‍മ്മനിയില്‍ 1.83 ല​ക്ഷം രോ​ഗി​ക​ളാ​ണു​ള്ള​ത്. 8602 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.

അ​മേ​രി​ക്ക (18 ല​ക്ഷം), ബ്ര​സീ​ല്‍ (5.01 ല​ക്ഷം), റ​ഷ്യ (4.05 ല​ക്ഷം), സ്പെ​യി​ന്‍ (2.86 ല​ക്ഷം), ബ്രി​ട്ട​ന്‍ (2.72 ല​ക്ഷം), ഇ​റ്റ​ലി (2.32 ല​ക്ഷം), ഫ്രാ​ന്‍സ് (1.88 ല​ക്ഷം) എ​ന്നി​വ​യാ​ണ് കൊ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് മു​ന്നി​ലു​ള്ള രാ​ജ്യ​ങ്ങ​ള്‍. 24 മണിക്കൂറിനിടെ രാജ്യത്ത് 8380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.. ആദ്യമായാണ് രാജ്യത്ത് ഇത്രയും രോഗികള്‍ സ്ഥിരീകരിക്കപ്പെടുന്നത്.

നി​ല​വി​ലെ രോ​ഗ​വ്യാ​പ​നം തു​ട​ര്‍​ന്നാല്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ഇ​ന്ത്യ ഫ്രാ​ന്‍സി​നെ പി​ന്നി​ലാ​ക്കി ഏ​ഴാം സ്ഥാ​ന​ത്തേ​ക്കു ക​യ​റു​മെ​ന്നും വേ​ള്‍​ഡോ​മീ​റ്റ​ര്‍ ക​ണ​ക്കു​കള്‍ പ​റ​യു​ന്നു.