വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക്. നാലു ലക്ഷത്തോളം പേര്‍ മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.30 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മുന്‍ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കാല്‍ലക്ഷത്തോളം വര്‍ധിച്ചു. 5000ല്‍ ഏറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
വ്യാഴാഴ്ച വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 6,697,763 പേര്‍ക്ക് രോഗം ബാധിച്ചു. 393,127 പേര്‍ മരിച്ചു. 3,244,423 പേര്‍ ചികിത്സയിലുടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. 3,060,213 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
അമേരിക്കയില്‍ രോഗബാധിതര്‍ 1,924,051 ല്‍ എത്തി. 110,173 പേര്‍ മരണമടഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 22,000 പേര്‍ക്ക് രോഗം ബാധിക്കുകയും 1000ല്‍ ഏറെ പേര്‍ മരിക്കുകയും ചെയ്തു.
ബ്രസീലില്‍ 615,870 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 34,039 പേര്‍ മരിച്ചു. റഷ്യയില്‍ 441,108 പേര്‍ക്ക് രോഗം ബാധിച്ചു. 5,384 മരണവും. ബ്രസീലില്‍ ഒരാഴ്ചയായി രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്.
സ്‌പെയിനില്‍ 287,740 പേര്‍ രോഗികളായി. 27,133 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ നാലു ദിവസമായി സ്‌പെയിനില്‍ മരണങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബ്രിട്ടണില്‍ 281,661 പേര്‍ രോഗികളായി. 39,904 പേര്‍ മരണമടഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ബ്രിട്ടണിലാണ്.
ഇറ്റലിയില്‍ 234,013 പേര്‍ രോഗികളായപ്പോള്‍ 33,689 പേര്‍മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പതിനായിരത്തിന് അടുത്ത് രോഗബാധിതര്‍ ഉണ്ടായെന്നാണ് സൂചന. ഇതുവരെ 226,713 പേര്‍ രോഗികളായപ്പോള്‍ 6,363 പേര്‍ മരണമടഞ്ഞു.
മെക്‌സിക്കോയാണ് രോഗബാധിതരും മരണനിരക്കും കൂടി വരുന്ന മറ്റൊരു രാജ്യം. ഇവിടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രോഗികള്‍ 105,680 ആയി. 12,545 പേരാണ് മരിച്ചത്. 1500നു മുകളിലാണ് ഒരു ദിവസത്തിനുള്ളിലെ മരണനിരക്ക്.
അതേസമയം, ഏറ്റവും കൂടുതല്‍ രോഗികള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത് അമേരിക്കയിലാണ്. 17,083. ഇന്ത്യ രണ്ടാമതാണ്. 8,944 പേര്‍. ബ്രസീലില്‍ 8,318 പേരും റഷ്യയില്‍ 2,300 പേരും ഇറാനില്‍ 2,569 പേരും സ്വീഡനില്‍ 2143 പേരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.