ബെയ്ജിങ്: ലോകത്ത് കൊവിഡ് മഹാമാരി താണ്ടവത്തില്‍ മരിച്ചവരുടെ എണ്ണം നാലു ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം 3,93,548 കടന്നു.
വൈറസ് സ്ഥിരീകരിച്ചവര്‍ 67 ലക്ഷം പിന്നിട്ടു. അതേസമയം 32 ലക്ഷത്തില്‍ അധികം പേര്‍ രോഗമുക്തി നേടി. യു.എസ്, ഇന്ത്യ, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. യു.എസില്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തോടടുത്തു. 19,24,189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,10,179ആയി. ബ്രസീല്‍, റഷ്യ സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലും പോസ്റ്റീവ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം യൂറോപ്പില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.