മുംബൈ | മുംബൈ ധാരാവി പോലീസ് സ്റ്റേഷനിലെ കൊവിഡ് ബാധിതരായിരുന്ന 16 പോലീസുകാര്‍ രോഗമുക്തരായതിനെ തുടന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചു. കൊവിഡ് രൂക്ഷമായി ബാധിച്ച ധാരാവി ചേരി പ്രദേശം ഉള്‍പ്പെടുന്ന സ്റ്റേഷനിലെ പോലീസുകാരാണ് തിരികെ ജോലിക്കെത്തിയത്.
സ്‌റ്റേഷനിലെ 32 പോലീസുകാര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്. ഇതില്‍ 31 പേര്‍ക്കും അസുഖം ഭേദമായി. ഒരു പോലീസുകാരന്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മറ്റു 14 പേര്‍ ആശുപത്രി വിട്ടെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.