കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് മാറ്റിനിര്‍ത്തി കാലിക്കറ്റ് സര്‍വകലാശാല. നാളെ തുടങ്ങുന്ന അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതാനാകില്ലെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
ഇപ്പോള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് വിശദീകരണം. പുനഃപരീക്ഷയ്ക്ക് വേണ്ടി കാത്തിരുന്നാല്‍ തുടര്‍പഠനം മുടങ്ങുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. നാളെ അവസാന വര്‍ഷ ബിരുദ പരീക്ഷ ആരംഭിക്കും.
നിരവധി വിദ്യാര്‍ത്ഥികള്‍ തീരുമാനത്തിന് എതിരെ രംഗത്തെത്തി. പരീക്ഷ എഴുതാന്‍ കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥികളെയും അനുവദിക്കണമെന്നാണ് ആവശ്യം.



