ഇടുക്കിയിൽ കൊവിഡ് ബാധിതനോട് അവഗണയെന്ന് പരാതി. ഇതിൽ പ്രതിഷേധിച്ച് ഇടുക്കി വണ്ടിപ്പെരിയാറിൽ കുടുംബം തെരുവിൽ നിരാഹാര സമരം നടത്തുകയാണ്.

വാഹനമില്ലാത്തതിനാൽ കൊവിഡ് ബാധിച്ച വ്യക്തിയോട് ആരും കാണാതെ തലയിൽ മുണ്ടിട്ട് മുഖം മറച്ച് കിലോമീറ്ററുകൾ താണ്ടി ടൗണിലെത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചെന്നാണ് ആരോപണം.

ആരോഗ്യ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച കുടുംബത്തിനെതിരെ പരാതി. ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെ കൊവിഡ് ബാധിച്ച വ്യക്തിയുടെ കുടുംബം തെരുവിൽ നിരാഹാരം തുടങ്ങിയിട്ടുണ്ട്.