ന്യൂദല്‍ഹി: രാജ്യവ്യാപകമായി നടത്തി വരുന്ന കൊവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായി ഇതുവരെ നല്‍കിയത് 37.21 കോടി ഡോസ് വാക്‌സിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 42,766 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്ത് 4,55,033 പേരാണ്.

രാജ്യത്താകമാനം ഇതുവരെ 2,99,33,538 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,254 പേരാണ് കൊറോണയില്‍ നിന്നും സുഖം പ്രാപിച്ചത്. ഇതോടെ ഭാരതത്തിലെ രോഗമുക്തി നിരക്ക് 97.2% ആയി വര്‍ദ്ധിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. നിലവില്‍ ഇത് 2.34 ശതമാനമാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.19%. തുടര്‍ച്ചയായ 19ാം ദിവസവും രോഗസ്ഥിരീകരണ നിരക്ക് മൂന്നു ശതമാനത്തില്‍ താഴെയാണ്. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു. ആകെ നടത്തിയത് 42.9 കോടി പരിശോധനകളാണ്.