കൊല്ലത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ആറ് മാസം പ്രായമായ കുഞ്ഞും നാലു വയസ്സായ കുട്ടിയും. രോഗം ബാധിച്ച നാലു പേരും ഒരേ കുടുംബത്തിലുള്ളവരാണ്. ആലപ്പുഴയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണിയുടെ ഫലം നെഗറ്റീവായി.
അബുദാബിയില്‍ നിന്ന് മെയ് 17ന് കൊല്ലത്തെത്തിയ കുടുംബത്തിലെ നാലു പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കുളത്തൂപ്പുഴ സ്വദേശികളാണിവര്‍. അമ്മയും മകളും മകളുടെ നാലു വയസും 6 മാസം പ്രായമുള്ള കുഞ്ഞും. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന നാലു പേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 15 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളളത്. ആലപ്പുഴ ജില്ലയില്‍ ഇന്നലെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശിയായ യുവാവാണ് ഒരാള്‍. മറ്റു രണ്ടു പേരും മുംബൈയില്‍ നിന്നെത്തിയവരാണ്. മാവേലിക്കര സ്വദേശിയായ യുവാവും പിന്നെ തകഴി സ്വദേശിയും. ജില്ലയില്‍ ഒരാളുടെ ഫലം നെഗറ്റീവായി. വിദേശത്തുനിന്നും എത്തി ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിയുടെ ഫലമാണ് നെഗറ്റീവ് ആയത്.