കൊല്ലം ജില്ലയിൽ യുഡിഎഫ് മികച്ച നേട്ടമുണ്ടാക്കും എന്ന് എംപി എൻകെ പ്രേമചന്ദ്രൻ. നാളിതുവരെ ഉണ്ടായിട്ടില്ലാത്ത വമ്പിച്ച മുന്നേറ്റം ഇത്തവണ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മുൻപത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മോശപ്പെട്ട പ്രകടനമാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അതിനു മാറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിലനിൽക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഭരണകക്ഷി നേരിടുന്ന അഴിമതി ആരോപണങ്ങൾ, ഒരു സംസ്ഥാന സർക്കാരും ഇതുവരെ നേരിട്ടില്ലാത്ത ആക്ഷേപങ്ങൾ ഇവയൊക്കെ ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കും. കേന്ദ്രത്തിൻ്റെ വിലവർധന, കർഷക ബിൽ അടക്കമുള്ള ജനദ്രോഹ നയങ്ങളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, കേന്ദ്ര, കേരള സർക്കാരുകളുടെ ജനദ്രോഹപരമായ നിലപാടുകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.