കൊറോണ പ്രതിരോധത്തിനായി വീണ്ടും സംഭാവന നല്‍കി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. പിഎം കെയറിനു പിന്നാലെ മഹാരാഷ്ട്രയ്ക്കാണ് അക്ഷയ് കുമാര്‍ സംഭാവന നല്‍കിയത്. മൂന്ന് കോടി രൂപയാണ് അക്ഷയ് കുമാര്‍ നല്‍കിയത്. നേരത്തെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് അദ്ദേഹം 25 കോടി നല്‍കിയിരുന്നു.
ദേശാഭിമാന പ്രോജ്ജ്വലമായ നിരവധി സിനിമകളിലൂടെ ജനപ്രീതി നേടിയ താരമാണ് അക്ഷയ്കുമാര്‍. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനും താരം നിരവധി തവണ മുന്‍കയ്യെടുത്തിട്ടുണ്ട്.
സംഭാവന നല്‍കുന്നതിനു പുറമേ കൊറോണക്കാലത്ത് ബോധവത്കരണ പരിപാടികളിലും അക്ഷയ് കുമാര്‍ സജീവമാണ്. ടൈഗര്‍ ഷ്രോഫ്, തപ്‌സീ പന്നൂ, കിയാരാ അഡ്വാനീ എന്നിവര്‍ക്കൊപ്പം ചെയ്ത ‘മുസ്‌കുരായേഗാ ഇന്ത്യ- ഇന്ത്യ വീണ്ടും ചിരിക്കും’ എന്ന സന്ദേശമടങ്ങുന്ന ഗാനം ജനപ്രിയമായിക്കഴിഞ്ഞു.