കൊറോണ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശം നല്കി. അടിയന്തരമായി കൊറോണ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും നിര്‍ദ്ദേശിച്ചിരിക്കുന്നത്. പി ആര് ടെസ്റ്റുകള്‍ക്കൊപ്പം ദ്രുത ആന്റിജെന്‍ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
സ്വകാര്യ ലാബുകളുടേത് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ക്കായി ചില സംസ്ഥാനങ്ങളോട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കു പുറമേ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെയും ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അംഗീകാരമുള്ള എല്ലാ സ്വകാര്യ ഡോക്ടര്‍മാര്‍ക്കും പരിശോധനയ്ക്ക് കുറിപ്പടി നല്‍കാനുള്ള അധികാരം അനുവദിക്കണം.