എറണാകുളം : ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും , ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും, ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധയെ തുടര്‍ന്ന് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37 ആയി.

കുവൈറ്റില്‍ നിന്നും കഴിഞ്ഞ മാസം 27 ന് കൊച്ചിയില്‍ എത്തിയ ചുള്ളിക്കല്‍ സ്വദേശിയായ 50 വയസ്സുകാരനും, മെയ് 28 ന് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ പല്ലാരിമംഗലം സ്വദേശിയായ 28 കാരിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടാതെ മെയ് 19 ന് റിയാദില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ആലങ്ങാട് സ്വദേശിയായ 26 കാരനും കൊറോണ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മഹാരാഷ്ട്രയില്‍ നിന്നും മെയ് 16 ന് റോഡ് മാര്‍ഗ്ഗം ജില്ലയില്‍ എത്തിയ 30 വയസ്സുള്ള അയ്യമ്ബിള്ളി സ്വദേശിക്കും ഇന്ന് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ ആശുപത്രി ജീവനക്കാരിക്കും രോഗം ബാധിച്ചിട്ടുണ്ട്.