കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവായത്.

നേരത്തെ കെപിസിസി ആസ്ഥാനത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് മൂലം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള ആളുകൾ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷിന്റെ സഹോദരിയും കെഎസ്എഫ്ഇ ജീവനക്കാരിയുമായ ലീല മുൻപ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കാൻസർ ബാധിതയായിരുന്നു ഇവർ.