കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ നിന്ന് സ്ത്രീ താഴെ വീണു. ജോലിക്കാരിയായ തമിഴ്നാട് സ്വദേശിയായ അമ്പതുകാരിക്കാണ് ഗുരുതരമായി പരുക്കേറ്റത്.

രാവിലെ എട്ട് മണിയോടെ ലിങ്ക് ഹോറിസോണ്‍ ഫ്ലാറ്റിലാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പ്ലാറ്റില്‍ പൂട്ടിയിട്ടിരുന്ന സ്ത്രീ രക്ഷപ്പെടാനാണ് താഴേക്ക് ചാടിയതെന്നാണ് വിവരം.

ആറാം നിലയില്‍ സാരികള്‍ കൂട്ടിക്കെട്ടിയാണ് സ്ത്രീ രക്ഷപ്പെടാന്‍ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യും. എന്നാല്‍ താഴെക്ക് വീണ ഇവര്‍ക്ക് ഗുതരമായി തലയ്ക്കും കൈകാലിനും പരിക്കേല്‍ക്കുകയായിരുന്നു.

പൊലീസെത്തിയാണ് ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.