തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 11756 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്താ​കെ 126 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​റു വ്യ​ക്തി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.

ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ൽ ശ​നി​യാ​ഴ്ച 2866 കി​ലോ മ​ത്സ്യ​വും തി​ങ്ക​ളാ​ഴ്ച 15641 കി​ലോ​യും ചൊ​വ്വാ​ഴ്ച 17018 കി​ലോ​യും ബു​ധ​നാ​ഴ്ച 7558 കി​ലോ​യും വ്യാ​ഴാ​ഴ്ച 7755 കി​ലോ​യും വെ​ള്ളി​യാ​ഴ്ച 11756 മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ലൂ​ടെ ഈ ​സീ​സ​ണി​ൽ 62,594 കി​ലോ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം 17, കൊ​ല്ലം 14, പ​ത്ത​നം​തി​ട്ട 8, ആ​ല​പ്പു​ഴ 24, കോ​ട്ട​യം 2, എ​റ​ണാ​കു​ളം 8, തൃ​ശൂ​ർ 10, പാ​ല​ക്കാ​ട് 10, മ​ല​പ്പു​റം 7, കോ​ഴി​ക്കോ​ട് 7, വ​യ​നാ​ട് 2, ക​ണ്ണൂ​ർ 13 കാ​സ​ർ​ഗോ​ഡ് 4 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.