ന്യൂയോർക്ക്: ആഗോള ജനതയുടെ ആശങ്കയേറ്റി കോവിഡ് വൈറസ് വ്യാപിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയ്ക്കെതിരെ അമേരിക്ക നടത്തിയ വിമർശനങ്ങൾക്ക് ഡ്ബ്ല്യുഎച്ച്ഒ തലവന്റെ മറുപടി. കോവിഡ് മഹാമാരി ലോകജനതയ്ക്ക് തന്നെ ഭീഷണിയായി മാറിയ ഘട്ടത്തിലൂടെ കടന്ന് പോകുന്പോൾ അതിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഡ്ബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു.
ഡ്ബ്ല്യുഎച്ച്ഒ തലവൻ ഡോ.ടെഡ്രസ് അദനം ഗബ്രിയെയ്സിസ് ആണ് ട്രംപിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകാരോഗ്യ സംഘടനയ്ക്ക് ആരോടും പ്രത്യേക താത്പര്യങ്ങൾ ഇല്ല. എല്ലാ രാജ്യങ്ങളും ഒരുപോലെയാണ്- അദ്ദേഹം പറഞ്ഞു. ദേശീയ- അന്തർദേശിയ തലങ്ങളിൽ ഒരുമയും ഐക്യപ്പെടലുമെല്ലാം വേണ്ട സമയമാണിത്- അദ്ദേഹം ഓർമിപ്പിച്ചു .
മറ്റ് രാഷ്ട്രീയക്കളികളെ നമുക്ക് തൽക്കാലം ക്വാറന്ൈറൻ ചെയ്യാമെന്നും ടെഡ്രസ് അദനം ഗബ്രിയെയ്സിസ് കൂട്ടിച്ചേർത്തു.