കിറ്റക്സ് വിഷയത്തില്‍ അപ്രതീക്ഷിതമായി സര്‍ക്കാര്‍ പുലിവാല് പിടിച്ചിരിക്കെ തന്റെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് കിറ്റെക്സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്. കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ട 3500 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്കായി നാളെ ഹൈദരാബാദിലെത്തി ചര്‍ച്ച നടത്തുമെന്നാണ് വിവരം. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് യാത്രയെന്നും പറഞ്ഞു.
തെലുങ്കാന സര്‍ക്കാരിന്റെ പ്രത്യേക ദൂതന്‍ നാളെ കൊച്ചിയില്‍ എത്തും. തെലുങ്കാന സര്‍ക്കാരിന്റെ പ്രത്യേക ജറ്റിലാണ് കിറ്റെക്സ് സംഘം തെലുങ്കാനയിലേക്ക് പോകുക. തുടര്‍ച്ചയായി സ്ഥാപനത്തില്‍ റെയ്ഡും അന്വേഷണവും നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പുവെച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നതായി സാബുജേക്കബ് അറിയിച്ചിരുന്നു. കേരളസര്‍ക്കാരുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചതിന് തൊട്ടുപിന്നാലെ കിറ്റെക്സിന് വ്യവസായം തുടങ്ങാന്‍ ആവശ്യമായ സൗകര്യം നല്‍കാമെന്ന് വാഗ്ദാനവുമായി തമിഴ്നാടും ഉത്തര്‍പ്രദേശും അടക്കമുള്ള അനേകം സംസ്ഥാനങ്ങളാണ് സാബി ജേക്കബിനെ തേടിയെത്തിയത്.
സംഭവം ചൂടുപിടിച്ചതോടെ വ്യവസായവകുപ്പും പിന്നീട് സാബുജേക്കവുമായി അനുരഞ്ജന മാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നു. കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ് അറിയിച്ചു കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്റെ പരാതിയിലാണ് കിറ്റെക്സില്‍ വിവിധ വകുപ്പുകള്‍ പരിശാധന നടത്തിയതെന്നായിരുന്നു വ്യവസയമന്ത്രി പി രാജീവ് പറഞ്ഞത്. കടമ്ബൂര്‍ നദിയിലേക്ക് മാലിന്യം ഒഴുക്കുന്നെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്ന റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
അതിനിടയില്‍ കിറ്റെക്‌സുമായി തെന്നിയ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കല്‍ ലക്ഷ്യമിടുകയാണ്. കിറ്റെക്സിന്റെ നടത്തിപ്പില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെന്ന ആരോപണവുമായി നേരത്തെ കോണ്‍ഗ്രസ്‌എം.എല്‍.എ പി.ടി തോമസാണ് പരാതിയുമായി എത്തിയത്.



