ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

കൊവിഡ് ടെസ്റ്റ് പോസിറ്റീവായ സാഹചര്യത്തില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും താനുമായി അടുത്തിഴപഴകിയ മറ്റെല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറുമാസമായി കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങള്‍ നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ് ലവ് അഗര്‍വാള്‍.

നേരത്തെ കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ രോഗമുക്തനായിരുന്നു. രോഗം ഭേദമായെങ്കിലും കുറച്ച്‌ ദിവസം അദ്ദേഹം വീട്ടില്‍ ഐസൊലേഷനിലായിരിക്കുമെന്നും അറിയിച്ചിരുന്നു.