വിവാദ ആഡംബര വീടിന് ഉടമസ്ഥാവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നീക്കം വിവാദത്തില്‍. ഭാര്യ ആശയുടെ പേരിലുള്ള വീടിന് രണ്ട് പുതിയ അവകാശികളുടെ പേര് കൂടി ചേര്‍ക്കാനാണ് നീക്കം. വീട് നിര്‍മാണം ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കിയത് ആശാ ഷാജിയും അഫ്‌സയും അലി അക്ബറും ചേര്‍ന്നാണ്. ഇവര്‍ ആരെന്ന അന്വേഷണത്തിലാണ് അധികൃതര്‍.

വീടിന് കൂടുതല്‍ അവകാശികളുണ്ടായാല്‍ വരുമാന സ്രോതസ് കൂട്ടാമെന്നാണ് കണക്കുകൂട്ടല്‍ എന്നും വിവരം. മുന്‍ എംഎല്‍എയുടെ വീടിന് പുതിയ ഉടമകള്‍ വന്നതോടെ കോഴിക്കോട് കോര്‍പറേഷന്‍ നിയമോപദേശം തേടി. തെരഞ്ഞെടുപ്പ് സമയത്ത് പിടിച്ച 50 ലക്ഷം രൂപ, ആഡംബര വീട് എന്നിവയുടെ സ്രോതസാണ് അന്വേഷിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന സംശയത്തിലാണ് വിജിലന്‍സ്. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കോര്‍പറേഷനോട് ഏജന്‍സി ആവശ്യപ്പെട്ടു.