വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ശ​ര​വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 31,070 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്തി​ലെ ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക​യി​ൽ ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4,34,062 ആ​യി.

1,926 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14,774 ആ​യി.

വൈറസ് ബാധ കണ്ടെത്തിയവരിൽ 3,96,708 പേ​രും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 9,279 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 22,580 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.

അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 6,268 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 1,51,171 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.