ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ വേര്‍പാടിലൂടെ വിശ്വാസത്തിനും വിശ്വാസികള്‍ക്കും വേണ്ടി നിലകൊണ്ട ആത്മീയ ആചാര്യനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.
മതനിരപേക്ഷ തയുടെ വക്താവായിരുന്ന ബാവ ആലംബഹീനരേയും പാവപ്പെട്ടവരെയും സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി കാരുണ്യ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു. നാട്യങ്ങളില്ലാത്ത ലളിതമായ ജീവിതശൈലി ആയിരുന്നു അദ്ദേഹത്തിന്റെത്. ഇടവക ഭരണത്തില്‍ സ്ത്രീകള്‍ക്ക് പ്രാധിനിത്യം നല്‍കി സമത്വം എന്ന ആശയം നടപ്പാക്കി എന്നതാണ് അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളില്‍ പ്രധാനം. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനവും വ്യക്തി പരമായി ഞാനും പങ്ക്‌ചേരുന്നു.



