പയ്യോളി : കൂട്ടുകാരോടപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു . അയനിക്കാട് സേവനനഗറില് വലിയപറമ്ബത്ത് ദേവരാജെന്റ മകന് ആദിത്യനാണ് (18) മരിച്ചത് . ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
നീന്തലിനിടയില്‍ തിരയില്‍പെട്ട ആദിത്യനെ തിരച്ചിലിനുശേഷം കണ്ടെത്തി പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും ശേഷം വടകര ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല . കോഴിക്കോട് പോളിടെക്നിക്കില്‍ ടൂള്‍ ആന്‍ഡ് ഡൈ കോഴ്സിന് പ്രവേശനം ലഭിച്ചിട്ടുണ്ടായിരുന്നു.
അമ്മ : ഷിബില. സഹോദരി: പാര്‍വണ