ബുധനാഴ്ച പുലർച്ചെ കുവെെത്തിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. സംഭവത്തിൽ മരിച്ച 11 മലയാളികളിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇതുവരെ 21 ഇന്ത്യക്കാർ മരിച്ചെന്നാണ് വിവരം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് കുവൈത്തിലേക്ക് തിരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ കഴിവതും വേഗം ഇന്ത്യയിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു,വയ്യാങ്കര സ്വദേശി ഷമീർ, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ,  എന്നി ഏഴു മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

കെട്ടിടത്തിലെ അടുക്കളയിലാണ് തീപിടിത്തമുണ്ടായത്.  ഇന്ത്യക്കാർ ഉൾപ്പടെ 50 പേർ മരിച്ചതായാണ് റിപ്പോർട്ട്. കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ താമസിച്ചിരുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് ആരംഭിച്ചിട്ടുണ്ട്.

അനുപ് മങ്ങാട്ട്  +965 90039594, ബിജോയ്‌  +965 66893942, റിച്ചി കെ ജോർജ്  +965 60615153, അനിൽ കുമാർ  +965 66015200, തോമസ് ശെൽവൻ +965 51714124, രഞ്ജിത്ത് +965 55575492, നവീൻ +965 99861103, അൻസാരി +965 60311882, ജിൻസ് തോമസ്  +965 65589453, സുഗതൻ – +96 555464554, ജെ.സജി – + 96599122984 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണെന്ന് അജിത്ത് കോളശ്ശേരി അറിയിച്ചു.