കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 508 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 76205 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​​ച 616 പേര്‍ ഉള്‍പ്പെടെ 68,135 പേര്‍ രോഗമുക്​തി നേടി. മൂന്നുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 501 ആയി. ബാക്കി 7569 പേരാണ്​ ചികിത്സയിലുള്ളത്​. 117 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2863 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.