കുവൈത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാപാര സമയ നിയന്ത്രണം ഉണ്ടാകില്ലെന്ന് അധികൃതര്‍.സെപ്റ്റംബര്‍ ഒന്നുമുതല്‍ വലിയ ഒത്തുകൂടലുകള്‍ ഒഴികെ മുഴുവന്‍ ആക്ടിവിറ്റികള്‍ക്കും അനുമതിയുണ്ടാകും. യോഗങ്ങള്‍, സോഷ്യല്‍ ഇവന്റുകള്‍, കുട്ടികളുടെ ആക്ടിവിറ്റികള്‍ തുടങ്ങിയവക്കെല്ലാം നിയന്ത്രണങ്ങളോടെ അനുമതിയുണ്ടാകും. കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് വരുന്നതിന്റെ പ്രത്യക്ഷമായ അടയാളങ്ങളിലൊന്നാകുമിത്.
അതേസമയം, കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാകും പ്രവേശനം. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നത് തടയാന്‍ കഴിഞ്ഞതിന്റെയും വാക്സിനേഷന് ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിന്റെയും ആത്മവിശ്വാസത്തിലാണ് കുവൈത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് ഒരു പടികൂടി അടുക്കാന്‍ ആലോചിക്കുന്നത്.