കുവൈത്തില്‍ 613 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 477 പേര്‍ ഉള്‍പ്പെടെ 73,402 പേര്‍ രോഗമുക്തി നേടി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 519 ആയി. ബാക്കി 7652 പേരാണ് ചികിത്സയിലുള്ളത്. 95 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4426 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്
കുവൈത്തില്‍ കോവിഡ് രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്
