കിളിമാനൂര്‍: മലയാളി കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ ഇരട്ടച്ചിറ രത്‌ന ഭവനില്‍ സുരേഷ് ബാബു (60) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നും പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചതായുമാണ് വിവരം ലഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചതിനാല്‍ അവിടത്തന്നെ മൃതദേഹം സംസ്‌കരിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ വന്നു പോയ സുരേഷ് ബാബു കഴിഞ്ഞമാസം നാട്ടില്‍ വരാന്‍ ഇരിക്കുമ്ബോഴാണ് യാത്രാ വിലക്ക് ഉണ്ടായത്.

കുവൈറ്റിലെ കെ.ഡി.ഡി കമ്ബനി ജീവനക്കാരനായ സുരേഷ് ബാബു കഴിഞ്ഞ 20 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നയാളാണ്. ഭാര്യ: ലീജ. മക്കള്‍: ചിന്നു സുരേഷ്, ആദിത്യന്‍ സുരേഷ്.