കിറ്റെക്​സ്​ കമ്ബനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായി ലുലു ​ഗ്രൂപ്പ്​ ചെയര്‍മാനും നോര്‍ക്കറൂട്ട്​സ്​ വൈസ്​ ചെയര്‍മാനുമായ എം.എ യൂസഫലി. സര്‍ക്കാര്‍ വേട്ടയാടുന്നതായി ആ​രോപിച്ച്‌​ കിറ്റെക്​സ്​ കമ്ബനി 3500കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന്​ പിന്മാറുന്നത്​ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്. ഭാവിതലമുറക്ക്​ തൊഴില്‍ നല്‍കേണ്ട ചുമതല സര്‍ക്കാറിനൊപ്പം സ്വകാര്യ സ്​ഥാപനങ്ങള്‍ക്കുമുണ്ട്​. സര്‍ക്കാറും കി​റ്റെക്​സും പ്രശ്​നം ചര്‍ച്ച ചെയ്​ത്​ പരിഹരിക്കണം. വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും യൂസഫലി പറഞ്ഞു. കിറ്റെക്​സ്​ എം. ഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച്‌ സംസാരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.