പി. പി. ചെറിയാന്‍

വാഷിങ്ടൻ ഡി സി ∙ ഇന്ത്യൻ അമേരിക്കൻ വംശജയായ കിരൺ അഹൂജയെ തന്ത്രപ്രധാനമായ യുഎസ് ഓഫിസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ് അധ്യക്ഷയായി നിയമിച്ചു. യുഎസ് സെനറ്റിൽ നടന്ന ചുടേറിയ ചർച്ചകൾക്കുശേഷം, നേരിയ ഭൂരിപക്ഷത്തിനാണ് നിയമനം അംഗീകരിച്ചത്. കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടോടെ 51 വോട്ടുകൾ അഹൂജ നേടിയപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ 50 സെനറ്റർമാർ നിയമനത്തെ എതിർത്ത് വോട്ട് ചെയ്തു.

1979 ൽ സ്ഥാപിതമായ ഓഫിസ് ഓഫ് പേഴ്സണൽ മാനേജ്മെന്റിൽ (OPM) ആദ്യമായാണ് സ്ഥിരമായി അധ്യക്ഷയെ നിയമിക്കുന്നത്.

ഫെഡറൽ ഗവൺമെന്റ് ജീവനക്കാരുടെ പ്രവർത്തനം കാര്യക്ഷമമല്ലെങ്കിൽ പിരിച്ചുവിടണമെന്ന് ട്രംപ് ഭരണ കൂടത്തിന്റെ തീരുമാനം പിൻവലിക്കുന്നതിനും, ഫെഡറൽ ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമാണ് അഹൂജ മുൻഗണന നൽകുന്നത്.

ഈ തീരുമാനത്തെ പിന്തുണച്ചു നിരവധി ഫെഡറൽ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. അഹൂജയുടെ നിയമനത്തെ നാഷനൽ ഏഷ്യൻ പഫസഫിക് അമേരിക്കൻ ബാർ അസോസിയേഷൻ അഭിനന്ദിച്ചു.1971 ജൂൺ 17ന് ഇന്ത്യയിൽ നിന്നു കുടിയേറിയവരാണ് അഹൂജയുടെ മാതാപിതാക്കൾ. ജോർജിയ സംസ്ഥാനത്തെ സവാനയിലായിരുന്നു അഹൂജയുടെ ജനനം. ഫെബ്രുവരി 23 നാണ് ബൈഡൻ ഇവരെ പുതിയ തസ്തികയിലേക്ക് നാമനിർദേശം ചെയ്തത്.