ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഹന്ദ്വാരയില് സിആര്‍പിഎഫ് പട്രോളിംഗ് സംഘത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സൈനികര്‍ക്കു പരിക്കേറ്റതായാണ് വിവരം.
തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഇതേതുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.