ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അവന്തിപ്പോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. അവന്തിപ്പോരയിലെ ഷര്‍ഷാലി ക്രൂ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശക്തമായ തിരിച്ചടിക്കൊടുവില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. അതേസമയം ഭീകരര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഭീകരരുടെ സാന്നിധ്യത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുമ്ബോഴാണ് ആക്രമണം ഉണ്ടായത്. പോലീസും, സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.