കാസർഗോഡ് ജില്ലയില്‍ പുതുതായി 300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 283 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 9 പേര്‍ക്കും രോഗം കണ്ടെത്തി. അജാനൂർ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെമ്മനാട്, ചെറുവത്തൂർ മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 167 പേര്‍ പുതുതായി രോഗമുക്തരായി.
തൃശൂർ ജില്ലയിൽ ഇന്ന് 474 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 469 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള 57 പേർ രോഗബാധിതരുടെ പട്ടികയിലുണ്ട്. ഇന്ന് 327 പേർ രോഗമുക്തരായിട്ടുണ്ട്. ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. ജില്ലയിൽ നിലവിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3428 ആണ്.