കാസര്‍കോട്: കാസര്‍കോട് നീലേശ്വരത്ത് ആരോഗ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി പ്രവീണ (60) ഉച്ചക്ക് രണ്ട് മണിയോടെ മരിച്ചു.
ഇന്നലെ ഉച്ചക്ക് രണ്ടരയോടെ നീലേശ്വരം കരുവാച്ചേരിയില്‍ 7 അംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് സ്പാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന ബേഡഡുക്കയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സ്വദേശി പോള്‍ ഗ്ലെറ്റോ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇന്ന് മരിച്ച പ്രവീണയുടെ മകളും ബേഡഡുക്ക താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറുമായ ഡോ: ദിനു ഗംഗന്, ഇവരുടെ രണ്ട് കുട്ടികള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപന് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.