കോട്ടയം:മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെവിയോഗത്തില്‍ അനുശോചനവുമായി എം.എ യൂസഫലി. ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതചര്യയായി മാറ്റിയ മഹത് വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്ന തിരുമേനിയുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം കാണിച്ച സ്നേഹവും വാത്സല്യവും ഓര്‍ക്കുന്നുവെന്ന് എം.എ യൂസഫലി പറഞ്ഞു.
”ഓര്‍ത്തഡോക്സ് സഭയ്ക്ക് മാത്രമല്ല, അതിലുപരി പൊതുസമൂഹത്തിന്‍റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച ഒരു ആത്മീയാചാര്യനെയാണു ബാവായുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. അഭിവന്ദ്യ കാതോലിക്കാ ബാവായുടെ വിയോഗം താങ്ങുവാനുള്ള കരുത്ത് സഭക്കും സഭാംഗങ്ങള്‍ക്കും സര്‍വ്വശക്തനായ ദൈവം നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം തിരുമേനിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു” -യൂസഫലി പറഞ്ഞു.



