ശ്രീനഗര്‍ | ജമ്മു കശ്മീരിലെ താംഗ്ധര്‍ സെക്ടറില്‍ നിയന്ത്രണരേഖക്ക് സമീപം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാട്ടുകാരനായ മുഹമ്മദ് യാക്കൂബ് മിര്‍ ആണ് ശ്രീനഗറിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് യാക്കൂബ് മിര്‍ അടക്കം ആറ് പേര്‍ക്ക് വെടിയേറ്റത്. ഇന്ന് രാവിലെയാണ് യാക്കൂബ് മരിച്ചത്. വെടിയേറ്റ പലരും ശ്രീനഗറില്‍ ചികിത്സയിലാണ്. സിവിലിയന്‍സിനെ ലക്ഷ്യമിട്ട് പാക് സൈന്യം മനപ്പൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നു.