തിരുവനന്തപുരം : കവിയും നാടക-സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു.തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

84 വയസ്സായിരുന്നു. സിന്ദൂര തിലകവുമായ്, ശ്യാമമേഘമേ നീ, ദേവദാരു പൂത്തു, ദേവി നിന്‍ രൂപം, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങള്‍ രചിച്ചത് രാമന്‍ കുട്ടിയാണ്.ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് രാമന്‍കുട്ടി പ്രശസ്തനായത്.1978-ല്‍ ആശ്രമം എന്ന സിനിമയിലൂടെ സിനിമാരംഗത്തെത്തിയ രാമന്‍കുട്ടി സിനിമാ-നാടക ലോകത്തിനു വേണ്ടി നൂറുകണക്കിന് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.