ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തിങ്കളാഴ്ച സമരഭൂമിയില്‍ കര്‍ഷകര്‍ക്കൊപ്പം താനും നിരാഹാരമനുഷ്ഠിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും രാജ്യത്തെ മുഴുവന്‍ ആളുകളും ഏകദിന നിരാഹാര സമരത്തില്‍ അണിചേരണമെന്നും കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഉടനടി അംഗീകരിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പുനല്‍കാന്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.