ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് കര്‍ഷക സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. കൊവിഡ് വ്യാപനം മൂലം കര്‍ഷക സമരം പ്രതീകാത്മകമായാണ് കഴിഞ്ഞ ആഴ്ചകളില്‍ നടന്നത്. വിളവെടുപ്പിനായി വലിയ ഒരു വിഭാഗം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഹാരം ഉണ്ടാകാത്ത വാദപ്രതിവാദങ്ങള്‍ ഉയരേണ്ട സമയമല്ല എന്ന് കൃഷി മന്ത്രി കര്‍ഷകരെ അറിയിച്ചു. എന്നാല്‍ വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതനുസരിച്ച് ഈ മാസം 26 ന് കര്‍ഷകര്‍ കരിദിനം ആചരിക്കും. രാജ്യവ്യാപകമായിട്ടാകും കരിദിനം ആചരിക്കുക. ശക്തമായ സമര പരിപാടികളും ആരംഭിക്കും എന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.



