ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 7,012 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 8,344 പേര്‍ രോഗമുക്തി നേടുകയും 51 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതിനോടകം 7,65,586 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 6,45,825 പേര്‍ രോഗമുക്തി നേടി. 1,09,264 സജീവകേസുകളാണ് ഇപ്പോള്‍ കര്‍ണാടകയിലുള്ളതെന്നും ഇതിനോടകം 10,478 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ ഇന്നലെ 3,986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,83,132 ആയി . 7,40,229 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 36,474 സജീവ കേസുകളുണ്ടെന്നും ഇതിനോടകം 6,429 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.