ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 7,385 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 6,231പേര്‍ രോഗമുക്തരായി. 102 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,56,975 ആയി. 82,149 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4429 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.
അതേസമരം തമിഴ്‌നാട്ടില്‍ ഇന്ന് 5,986 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,742 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് 116 പേര്‍ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 3,61,913 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്. 53,283 സജീവ കേസുകളാണ് ഉള്ളത്.മരിച്ചവരുടെ എണ്ണം 6,239 ആയി.
കര്‍ണാടകയില്‍ പുതുതായി 6,231 പേര്‍ക്ക് കൂടി കോവിഡ്
