കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം ഉള്‍പ്പെടെയുള്ളവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥലത്തെത്തിയ രണ്ട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.