ആലപ്പുഴ എംഎൽഎ പി. പി ചിത്തരഞ്ജന് വധഭീഷണി. കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വയ്ക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും ഒൻപത് ദിവസത്തിനകം രാജ്യം വിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിന്റെ പേരിലുള്ള കത്ത് എംഎൽഎ ഹോസ്റ്റൽ വിലാസത്തിലാണ് ലഭിച്ചത്. എ.എ റഹീം, എ.എൻ ഷംസീർ എന്നിവരെ വകവരുത്തുമെന്നും കത്തിൽ ഭീഷണിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സ്പീക്കർക്കും എംഎൽഎ പരാതി നൽകി



