തിരുവനന്തപുരം > കഠിനംകുളത്ത് പീഡിപ്പിക്കപ്പെട്ട യുവതിയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ സന്ദര്‍ശിച്ചു. ഭയാനകമായ സംഭവമാണ് നടന്നതെന്നും പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്ത് കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു. പൊലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചതായും അധ്യക്ഷ അറിയിച്ചു. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.