തിരുവനന്തപുരം: സംസ്ഥാനത്ത് കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന വ്യാപാരികളുടെ ആവശ്യം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വ്യാപാരി നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വ്യാപാരി നേതാക്കള്‍ക്ക് അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഓണം, ബക്രീദ് വിപണികള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് സൂചന.
ഇതിനിടെ വ്യാപാരികള്‍ക്കിടയില്‍ സമരം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് അതൃപ്തിയുള്ളതായാണ് സൂചന. വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.



