വള്ളിക്കുന്ന്: കടലുണ്ടിക്കടവില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുമ്ബോള്‍ കടലുണ്ടിക്കടവ് അഴിമുഖത്ത് തിരയില്‍പെട്ട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ആനങ്ങാടി വടക്കേപുറത്ത് ഹംസക്കോയയുടെ മകന്‍ ഫൈസല്‍ (40) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. കടലുണ്ടിക്കടവില്‍നിന്ന് മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട ഫൈബര്‍ വള്ളം അഴിമുഖത്ത് വച്ച്‌ തിരയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒഴുക്കില്‍ പെട്ട ഫൈസലിനെ വെള്ളത്തില്‍ നിന്നും രക്ഷിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അപകട സമയത്ത് വലിയ തിരകള്‍ ഉണ്ടായിരുന്നു.

ഭാര്യ: ഹസീന, മക്കള്‍ മുഹമ്മദ് ഫായിസ്, സല്‍മാനുല്‍ ഫാരിസ്, ഫബീന ഷറിന്‍ മാതാവ്: കുഞ്ഞീവി. സഹോദരങ്ങള്‍: റിയാസ്, സൈഫുന്നീസ, തസ്‌ലീന.